Dr. C. Ravindran


ക്ഷയരോഗ നിയന്ത്രണം –  ആത്മപരിശോധന ആവശ്യമാണോ ?

ഈ അടുത്ത ദിവസം ഓ.പി യിൽ ഇരിക്കുമ്പോള്‍ മൂന്ന് ക്ഷയരോഗികളെ കാണാനിടയായി. മൂന്ന് പേരും കഫത്തിൽ അണുക്കൾ ഉള്ള രോഗം പടർത്താൻ കഴിവുള്ള പുതിയ രോഗികൾ. അതിലൊരാൾ പതിമൂന്ന് വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി. പെട്ടെന്ന് ഓർമ വന്നത് ഉത്തരേന്ത്യയിൽ പരീക്ഷകനായി പോകുമ്പോൾ വാർഡുകളിൽ കാണുന്ന അവസ്ഥയാണ്. വർഷങ്ങളോളം നെഞ്ചു രോഗ വിഭാഗത്തിൽ ജോലി ചെയ്ത എനിക്ക് അല്പ്പം അത്ഭുതത്തോട് കൂടിയേ ഇതിനെ വീക്ഷിക്കാൻ കഴിയുന്നുള്ളു. കാരണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിലാണ് കേരളം. ക്ഷയരോഗനിയന്ത്രണത്തിന്റെ കാര്യവും വിഭിന്നമല്ല. ശ്വാസകോശത്തെ കാർന്ന് തിന്നുന്ന, ശരീരം ശോഷിച്ചു വരുന്ന, ജീവന് തന്നെ അപകടം വരുത്തുന്ന തരത്തിലുള്ള ക്ഷയരോഗം ഇവിടെ അപൂർവ്വമായേ കാണാറുള്ളു. മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള എം.ഡി.ആർ.  ടി.ബി. യും മറ്റും ഇവിടെ ഇല്ലെന്നല്ല വിവക്ഷിക്കുന്നത്. ഇത്തരം കേസുകളെക്കുറിച്ചു സഹപ്രവറ്ത്തകരോടു  സൂചിപ്പിച്ചപ്പോൾ എല്ലാവരും പറഞ്ഞത് അടുത്ത കാലത്തായി ഇതുപോലെയുള്ള പുതിയ രോഗികൾ കൂടുതലായി ചികിത്സക്കെത്തുന്നു എന്നുള്ളതാണ്. അതിനർത്ഥം പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പദ്ധതി ( ആർ.എൻ.ടി.സി.പി.) പരാജയപ്പെടുകയാണോ ?

1961 ഇൽ ഇന്ത്യയിൽ നടപ്പിലാക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതി ( എൻ.ടി.പി.) 30 വർഷത്തിന് ശേഷം ഉപേക്ഷിക്കേണ്ട സഹചര്യം ഉണ്ടായി. പദ്ധതിയുടെ നടത്തിപ്പിലെ അപര്യാപ്തത, സാമ്പത്തിക വിനിയോഗത്തിലെ കെടുകാര്യസ്തത എന്നിവയാണു കാരണമായി നിരത്തിയത്. ക്ഷയരോഗം ഒരു ആഗോള അപകടകാരി ( Global Emergency ) യായ രോഗമാണെന്ന് പ്രഖ്യാപിക്കൻ ഇതും ഒരു കാരണം ആണ്. ലോകത്തിലെ ക്ഷയരോഗികളിൽ 40 ശതമാനം ഇന്ത്യയിലും ചൈനയിലുമാണ്. ഈ രാജ്യങ്ങളിൽ രോഗനിയന്ത്രണം പരാജയപെടുകയാണെങ്കിൽ തീർച്ചയായും അതു ലോകത്താകമാനം അപകടം വിതച്ചേകാനിടയുണ്ട്.

എന്തായലും അന്ന് ഭാരത സർകാർ ഉണർന്ന് പ്രവർത്തിച്ചു എന്നു പറയാം. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പദ്ധതി ( ആർ.എൻ.ടി.സി.പി. ) 1997  ഇൽ ആരംഭിച്ചു. 2006 ആയപ്പോഴേക്കും അതു ഇന്ത്യ മുഴുവനും വ്യാപിപ്പിച്ചു. തുടക്കത്തിൽ ഡോക്ടർമാർക്കിടയിൽ അല്പം സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീടു എല്ലാവരിൽ  നിന്നും പൂർണ പിന്തുണയാണ് ലഭിച്ചത്. ആദ്യത്തെ പദ്ധതിക്കേറ്റ പരാജയം ആവർത്തിക്കരുതെന്ന നിലപാടിലായിരുന്നു പ്രവർത്തനം. ഊർജ്ജിത രോഗനിർണയവും പൂർണ്ണ ചികിത്സയും ഒരുക്കുന്നതിൽ പദ്ധതി വിജയിച്ചുവെന്ന് അവകാശപ്പെടാം.

എങ്കിലും തുടക്കത്തിലെ ആവേശം നിലനിർത്തുക ശ്രമകരമായിരിക്കും എന്ന സംശയമുണ്ടായിരുന്നു. ഡോക്ടർമാരുടെയും സാമൂഹ്യസംഘടനകളുടേയും മറ്റു ആരോഗ്യപ്രവർത്തകരുടേയും പൂർണ സഹകരണം സമാഹരിക്കാനും നിലനിർത്താനും കഠിന പ്രയത്നം വേണ്ടിവരുമെന്നു അറിയാമായിരുന്നിട്ടും അതിൽ വീഴ്ച്ച വന്നോ എന്ന സംശയം ബാക്കിയാവുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമായിരുന്നു. അവരുടെ സാന്നിദ്ധ്യം പദ്ധതിയിൽ ആദ്യാവസാനം ഉറപ്പ് വരുത്തേണ്ടിയിരുന്നു. അതിൽ വീഴ്ചയുണ്ടായി എന്ന സംശയം നിലനില്ക്കുന്നു.

നാം എങ്ങോട്ടാണെന്ന ചിന്ത എന്നെ അലട്ടുന്നു.

പദ്ധതിയുടെ തുടക്കം മുതല്‍ കൂടെ പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ പദ്ധതിയൊട് പൂര്‍ണ്ണ ആഭിമുഖ്യമുണ്ടായിരുന്നു.  വിശ്വാസമുണ്ടായിരുന്ന പദ്ധതിയുടെ വിജയം ആ വിശ്വാസത്തിന്‌ ശക്തി തരുന്നതായിരുന്നു.

പക്ഷെ ഇപ്പോള്‍ കാണുന്ന അവസ്ഥ നാം ക്ഷണിച്ചു വരുത്തിയതാണോ ? തുടക്കത്തിലെ ആവേശം ചോര്‍ന്നതെങ്ങനെ ? ആരോഗ്യവകുപ്പിന്റെ മുന്‌ഗണനാക്രമത്തിന്‌ മാറ്റം വന്നോ? ചോദ്യങ്ങളേറെയാണ്‌. ഉത്തരം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

പദ്ധതിനിര്‍വഹണത്തിലെ കാര്യക്ഷമത എടുത്ത് പറയേണ്ടതായിരുന്നു തുടക്കത്തില്‍ . അതുകൊണ്ടാണല്ലോ W. H. O         ഇതിനെ ലോകത്തിലെ എറ്റവും നല്ല ആരോഗ്യപരിപാലനപരിപാടിയായി വിലയിരുത്തിയത്‌. പരിശീലനവും തുടര്‍പരിശീലനവും വിശകലനയോഗങ്ങളുമൊക്കെ ഇതിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. ക്രമേണ ഇതിനൊക്കെ  കുറവ്‌ വന്നുവോ എന്നു സംശയിക്കണം .

പുതുതായി രോഗനിര്‍ ണയം നടത്തപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ ദ്ധിക്കുന്നു. അതും രോഗം പടര്‍ ത്താന്‍ കഴിവുള്ള, കഫത്തില്‍ അണുക്കളുള്ള ( Sputum positive  ) രോഗം , ഒരു സമൂഹത്തെ സംബന്ധിച്ചെടുത്തോളം അപകടകരമാണ്‌, രോഗാതുരത നിര്‍ ണ്ണയിക്കുന്ന ഘടകമാണ്‌. എന്ത് വില കൊടുത്തും ഇതു നിയന്ത്രിച്ചേ പറ്റൂ. ഗവര്‍മെന്റും ആതുര ചികിത്സാരംഗത്തെ വിദഗ്ദരും കൂടിയാലോചിച്ച്‌ ക്ഷയരോഗനിയന്ത്രണപദ്ധതി ശക്തിപ്പെടുതേണ്ടതാണ്‌.

ഡോ. സി. രവീന്ദ്രൻ

പ്രിന്‍സിപ്പല്‍ ,
ഗവര്‍മെന്റ് മെഡിക്കല്‍ കോളേജ് , കോഴിക്കോട്‌.

Register Now

Registration to this site is strictly restricted to qualified pulmonologists / PGs in Pulmonary medicine ( conditions apply ) and will be kept pending until membership in APCCM is confirmed. See about us page for detailed terms and conditions.

Full Name*

Username*

Designation*

Date of Birth*

Email*

Qualification*

Password*

Confirm Password*

×

Enter Your Email

×

Reset Your Password

×